സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ ഡേവിഡ് വിയ്യ ഐ എസ് എല്ലിൽ എത്തിയേക്കും. മുംബൈ സിറ്റിയാണ് ഡേവിഡ് വിയ്യയെ ഐ എസ് എല്ലിൽ എത്തിക്കാൻ വേണ്ടി ശ്രമങ്ങൾ ആരംഭിച്ചത്. ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ള മുംബൈ സിറ്റി ഉടമകൾ ക്ലബ് വിക്കാൻ ഒരുങ്ങുകയാണ്. ക്ലബ് എടുക്കാൻ വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പാണ് രംഗത്ത് ഉള്ളത്. സിറ്റി ഗ്രൂപ്പാകും തങ്ങളുടെ ആദ്യ വമ്പൻ സൈനിംഗ് ആയി വിയ്യയെ കൊണ്ടുവരിക.
ഏകദേശം 250 മില്യൺ തുകയ്ക്കാണ് മുംബൈ സിറ്റി ക്ലബ് വിൽക്കാൻ ഒരുങ്ങുന്നത്. ഇതിനായി നേരത്തെ തന്നെ മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ച ആരംഭിച്ചിരുന്നു. ഈ ചർച്ചകൾ അന്തിമ ഘട്ടത്തിൽ ആണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ നീക്കം നടക്കുകയാണെങ്കിൽ ഒപ്പം വിയ്യയും മുംബൈയിൽ എത്തിയേക്കും.
ഇപ്പോൾ ജപ്പാനീസ് ക്ലബായ വിസെൽ കൊബെയിൽ ആണ് വിയ്യ കളിക്കുന്നത്. മുമ്പ് ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, വലൻസിയ എന്നീ പ്രമുഖ സ്പാനിഷ് ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് വിയ്യ. സ്പെയിൻ ദേശീയ ടീമിനൊപ്പം ലോകകപ്പും യൂറോ കപ്പും നേടിയിട്ടുമുണ്ട്.