മൂന്ന് വര്‍ഷത്തെ കേരളത്തിലെ ദൗത്യത്തിന് ശേഷം വാട്മോര്‍ ബറോഡയില്‍, കോച്ച്, ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പദവികള്‍ അലങ്കരിക്കും

Sports Correspondent

കേരളത്തിന്റെ രഞ്ജി ട്രോഫി കോച്ചായും പല അന്താരാഷ്ട്ര ടീമിന്റെയും കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ഡേവ് വാട്മോര്‍ ഇനി മുതല്‍ ബറോഡയെ കളി പഠിപ്പിക്കും. ഡയറക്ടറുടെ രഞ്ജി കോച്ചിനൊപ്പം രണ്ട് വര്‍ഷത്തേക്ക് ടീമിന്റെ ഡയറക്ടര്‍ ഓപ് ക്രിക്കറ്റായും വാട്മോര്‍ സേവനം അനുഷ്ഠിക്കും. ഇത് ബിസിഎ സെക്രട്ടറി അജിത് ലിലി ആണ് അറിയിച്ചത്.

1996ല്‍ ശ്രീലങ്കയെ ലോക കിരീടത്തിലേക്ക് നയിച്ച വാട്മോര്‍ ബറോഡയുടെ അണ്ടര്‍-19, അണ്ടര്‍-16, അണ്ടര്‍-23 ടീമുകളുടെ കോച്ചുമാരുടെ പ്രവര്‍ത്തനം വിലയിരുത്തും. ശ്രീലങ്കയ്ക്ക് പുറമെ അന്താരാഷ്ട്ര തലത്തില്‍ വാട്മോര്‍ സിംബാബ്‍വേ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവരുടെയും പരിശീലകനായിട്ടുണ്ട്.

കേരളത്തിനെ 2017-18 സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തുവാന്‍ ആദ്യ വര്‍ഷം തന്നെ വാട്മോറിന് സാധിച്ചിരുന്നു. അടുത്ത വര്‍ഷം കേരളം സെമിയിലെത്തിയെങ്കിലും മൂന്നാം സീസണില്‍ കേരളം ഗ്രൂപ്പ് ഘട്ടം കടക്കാതിരുന്നപ്പോളാണ് മുന്‍ ഓസ്ട്രേലിയന്‍ താരം പടിയിറങ്ങിയത്.