ഈ ഐപിഎലില്‍ ഡാര്‍സി ഷോര്‍ട്ടിനെ സ്വന്തമാക്കുവാന്‍ ആരും തന്നെ എത്തിയില്ല. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം താരത്തിനു പുറത്തെടുക്കാനായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ബിഗ് ബാഷിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിനു ഐപിഎലില്‍ ഇടം നേടിക്കൊടുത്തതെങ്കിലും ടൂര്‍ണ്ണമെന്റില്‍ താരത്തിനു മികവ് പുലര്‍ത്താനായില്ല. അതിനെ തുടര്‍ന്ന് താരത്തെ രാജസ്ഥാന്‍ റിലീസ് ചെയ്യുകയും പിന്നീട് ലേലത്തില്‍ ആരും താരത്തെ തിരഞ്ഞെടുക്കുകയും ചെയ്തില്ല.
എന്നാല്‍ വീണ്ടും ബിഗ് ബാഷില്‍ മികച്ച സീസണുമായി താരം ശ്രദ്ധ കേന്ദ്രമായി മാറുകയായിരുന്നു. ഹോബാര്‍ട്ടിനു വേണ്ടി ക്യാപ്റ്റന്‍ മാത്യു വെയിഡിനു വേണ്ടി കളിക്കളത്തില്‍ കസറിയപ്പോള്‍ താരം ടൂര്‍ണ്ണമെന്റിലെ താരം എന്ന നേട്ടം കൂടി സ്വന്തമാക്കി. സെമിയില്‍ കീഴടങ്ങിയെങ്കിലും 637 റണ്‍സാണ് താരം നേടിയത്. 10 വിക്കറ്റും നേടിയ ഡാര്‍സി ഷോര്‍ട്ടിന്റെ ഉയര്‍ന്ന സ്കോര്‍ 96 റണ്‍സ് ആയിരുന്നു.
സ്റ്റാര്‍സിനെതിരെയുള്ള ഈ പ്രകടനത്തില്‍ താരം പുറത്താകാതെ നില്‍ക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ നിന്ന് 6 അര്‍ദ്ധ ശതകങ്ങള്‍ നേടിയ താരം 65 ഫോറുകളും 22 സിക്സുകളും നേടി.