ശ്രീലങ്കന്‍ ഓപ്പണര്‍ ധനുഷ്ക ഗുണതിലകയ്ക്ക് 6 മത്സരങ്ങളില്‍ നിന്ന് വിലക്ക് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ആറ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കിയതിനു പിന്നില്‍ രണ്ട് പെരുമാറ്റ ചട്ട ലംഘനങ്ങളാണ് കാരണം. രണ്ടാം പെരുമാറ്റ ചട്ട ലംഘനം നടന്നെന്ന് പറയപ്പെടുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ മാച്ച് ഫീ താരത്തിനു നല്‍കില്ലെന്നും ബോര്‍ഡ് അറിയിച്ചു. മത്സരത്തില്‍ നിന്നുള്ള ബോണസിനും താരം അര്‍ഹനല്ല.
ലൈംഗിക ആരോപണമാണ് താരത്തിനെതിരെ ഇപ്പോളത്തെ നടപടിയ്ക്ക് കാരണം. താരത്തിന്റെ സുഹൃത്തായ ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ഒരു ശ്രീലങ്കന്‍ വംശജന് നോര്‍വീജിയന്‍ വനിതയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന വാര്‍ത്ത് പുറത്ത് വന്നിരുന്നു. ടീമിന്റെ ഹോട്ടലില്‍ നടന്ന സംഭവത്തില്‍ ഗുണതിലകയുടെ മുറിയാലണ് സംഭവം നടന്നതെങ്കിലും താരത്തെ ചോദ്യം ചെയ്തതില്‍ നിന്ന് ആ സമയത്ത് താന്‍ ഉറക്കത്തിലായിരുന്നതിനാല്‍ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഗുണതിലക പറഞ്ഞത്.
തന്റെ സുഹൃത്തും നോര്‍വീജിയന്‍ വനിതയും തമ്മില്‍ നടന്നതെന്തെന്ന് തനിക്ക് അറിയില്ലെന്നാണ് ഗുണതിലക പോലീസുകാരോട് വ്യക്തമാക്കിയത്. സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഗുണതിലകയെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. 2017 ഒക്ടോബറില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് പിറ്റേ ദിവസത്തെ പരിശീലനത്തില്‍ നിന്ന് താരം വിട്ട് നിന്നതിനു മൂന്ന് മത്സരങ്ങളില്‍ നിന്ന് താരത്തെ വിലക്കിയിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് വിവാദത്തില്‍ താരം ഉള്‍പ്പെടുന്നത്. മിര്‍പ്പൂരില്‍ ഏകദിന ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിനിടെയും താരത്തിനെതിരെ പെരുമാറ്റ ചട്ട ലംഘനം വന്നിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial