അഹമ്മദാബാദ് ഫ്രാഞ്ചൈസിയുടെ പേര് ഗുജറാത്ത് ടൈറ്റൻസ്

Sports Correspondent

ഐപിഎലില്‍ പുതുതായി വന്ന ഫ്രാഞ്ചൈസികളിൽ അഹമ്മദാബാദിൽ നിന്നുള്ള ഫ്രാ‍ഞ്ചൈസിയുടെ ഔദ്യോഗിക നാമം എത്തി. കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകളിൽ പകുതി ശരി വയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അഹമ്മദാബാദ് ടൈറ്റന്‍സ് ആണ് പുതിയ ഫ്രാഞ്ചൈസിയുടെ പേര് എന്നായിരുന്നു ഏതാനും ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളിൽ വന്ന വാര്‍ത്ത. എന്നാൽ പേര് ഗുജറാത്ത് ടൈറ്റന്‍സ് എന്നാണ് എന്ന് ഔദ്യോഗിക സ്ഥിരീകരണം എത്തിക്കഴിഞ്ഞു.

ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ റഷീദ് ഖാനും ശുഭ്മന്‍ ഗില്ലും ആണ് ഡ്രാഫ്ടിൽ തിരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍.