ക്രൊയേഷ്യൻ ഫുട്ബോളർ ഓഫ് ദി ഇയറായി റയൽ മാഡ്രിഡിന്റെ സൂപ്പർ തരാം ലൂക്ക മോഡ്രിച്ചിനെ തിരഞ്ഞെടുത്തു. ഇത് ആറാം തവണയാണ് ക്രൊയേഷ്യൻ താരം ഈ ബഹുമതി നേടുന്നത്. ക്രൊയേഷ്യയുടെ ഇതിഹാസ താരം ദാവോർ സുക്കറിന്റെ നേട്ടത്തോടൊപ്പം മോഡ്രിച്ച് ഇതോടെ എത്തിച്ചേർന്നു. ഈ വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിന്റെ യോഗ്യത നേടിയ ക്രൊയേഷ്യൻ ടീമിനെ നയിച്ചതും മോഡ്രിച്ചായിരുന്നു.
പ്ലേ ഓഫിൽ ഗ്രീസിനെ തകർത്താണ് സുവർണ നേട്ടം ക്രൊയേഷ്യ സ്വന്തമാക്കിയത്. ആദ്യ പാദ മത്സരത്തിലെ ഓപ്പണിങ് ഗോൾ മോഡ്രിച്ചിന്റെതായിരുന്നു. റയൽ മാഡ്രിഡിനോടൊപ്പം ലാ ലീഗ് നേടാനും തുടർച്ചയായ രണ്ടാം തവണ ചാമ്പ്യൻസ് ലീഗ് നേടാനും മോഡ്രിച്ചിന് സാധിച്ചു. കഴിഞ്ഞ വർഷം ഒട്ടേറെ ട്രോഫികൾ സ്വന്തമാക്കിയ റയലിന്റെ താരം ഡിസംബറിൽ നടന്ന ക്ലബ്ബ് ലോകകപ്പിലെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial