ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ ധോണിയെ വിമർശിക്കുന്നത് അന്യായമാണെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ കപിൽ ദേവ്. എക്കാലത്തെയും മികച്ച താരങ്ങളായ എല്ലാവർക്കും ഇത് സംഭവിച്ചിട്ടുണ്ടെന്നും കപിൽദേവ് പറഞ്ഞു. ടീമിനെ സംബന്ധിച്ചിടത്തോളം ധോണി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും കപിൽ ദേവ് പറഞ്ഞു.
ആരാധകരെ സംബന്ധിച്ചിടത്തോളം അവർ തങ്ങളുടെ ഹീറോയിൽ നിന്ന് പരിധിയിൽ കൂടുതൽ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ധോണി ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെന്നും ടീമിന്റെ അഭിവാജ്യ ഘടകമാണെന്നും കപിൽ ദേവ് പറഞ്ഞു. ആക്രമണ സ്വഭാവമുള്ള വിരാട് കോഹ്‌ലി ക്യാപ്റ്റനായിരിക്കുമ്പോൾ ധോണിയെ പോലെ ശാന്തനായ ഒരാളുടെ സാന്നിദ്ധ്യം ഇന്ത്യൻ ടീമിന് ആവശ്യമാണെന്നും കപിൽ ദേവ് പറഞ്ഞു.
അതെ സമയം ധോണി തന്റെ 20-23 വയസ്സ് കാലഘട്ടങ്ങളിൽ പുറത്തെടുത്ത പ്രകടനം ഈ സമയത്ത് ധോണിയിൽ നിന്ന് പ്രതീക്ഷിക്കരുതെന്നും കപിൽ ദേവ് ഓർമിപ്പിച്ചു. ഈ ലോകകപ്പിൽ ധോണിക്ക് 93.3 സ്‌ട്രൈക്കർ റേറ്റിൽ 223 റൺസ് മാത്രമാണ് നേടാനായത്. ഇതിൽ ഒരു അർദ്ധ സെഞ്ചുറിയും ഉൾപെടും.