എവർട്ടണ് എതിരായ മത്സരത്തിനു ശേഷം ഒരു ആരാധകന്റെ ഫോൺ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടിച്ച് താഴെ ഇടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ക്രിസ്റ്റ്യാനോ പരസ്യമായി മാപ്പ് പറഞ്ഞു. എവർട്ടണ് എതിരായ പരാജയത്തിന്റെ നിരാശയോടെ റൊണാൾഡോ ഡ്രസിങ് റൂമിലേക്ക് പോകവെ ആയിരുന്നു ഒരു പ്രകോപനവും ഇല്ലാതെ ഒരു യുവ ആരാധകന്റെ കയ്യിലെ ഫോൺ ക്രിസ്റ്റ്യാനോ ഇടിച്ചു താഴെ ഇട്ടത്.
https://twitter.com/mrfc100/status/1512892543196880897?t=Iu1qPXivdTK5VhzAhFynoA&s=19
ഫുട്ബോൾ കളത്തിൽ ഒരുപാട് വികാരങ്ങളെ നേരിടുന്നവരാണ് ഫുട്ബോൾ താരങ്ങൾ എന്നും അത് എളുപ്പം അല്ലെന്നും പറഞ്ഞ റൊണാൾഡോ ഞങ്ങൾ യുവാക്കൾക്ക് മാതൃക ആവേണ്ടവരും അത് കൊണ്ട് തന്നെ ക്ഷമയോടെ നിക്കേണ്ടതുണ്ട് എന്നും റൊണാൾഡോ പറഞ്ഞു. താൻ ആരാധകനോട് മാപ്പു പറയുന്നു എന്നും ആരാധകന് ഓൾഡ്ട്രാഫോർഡിൽ ഒരു മത്സരം കളിക്കാൻ അവസരം ഉണ്ടാക്കാമെന്നും റൊണാൾഡോ പറഞ്ഞു.
എന്നാൽ ലോകഫുട്ബ്ബോളിലെ തന്നെ ഏറ്റവും വലിയ വ്യക്തിത്വങ്ങളിൽ ഒന്നായ റൊണാൾഡോയിൽ നിന്ന് ഇങ്ങനെ ഒരു മോശം പെരുമാറ്റം ഉണ്ടായത് വലിയ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്. ഒരു മാപ്പ് കൊണ്ട് ഈ പ്രതിഷേധം തീരില്ല എന്നാണ് ഫുട്ബോൾ ആരാധകർ പറയുന്നത്