ക്രസന്റ് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കം

Staff Reporter

ക്രസന്റ് അക്കാദമി കോഴിക്കോടിന്റെയും കൊട്ടക്കാവയൽ ക്രസന്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു. കൊട്ടക്കാവയൽ ക്രസന്റ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ നിർവ്വഹിച്ചു.

അഞ്ച് മുതൽ പതിനഞ്ച് വയസ് വരെ ഉള്ള എൺപതോളം കുട്ടികൾ ക്യാമ്പിൽ അംഗങ്ങളാണ്. ക്രസന്റ് അക്കാദമി ഒഫിഷ്യൽ ട്രൈനർമാരായ അഫ്സൽ, ഷൈജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെ പി അബ്ദുൽ സലാം അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി അലിയ്യ് മാസ്റ്റർ വാർഡ് മെമ്പർ എ പി അബു, പി എം ഫയാസ്, കെ എം അബൂബക്കർ, പി സി മുഹമ്മദ്, അസഹറുദ്ദീൻ, ഖമറുൽ ഹഖീം റഷീദ് പി, ഉബൈദ് എ.കെ എന്നിവർ സംസാരിച്ചു.