കൗട്ടീനോ!! വീണ്ടും വില്ലന്മാരുടെ നായകൻ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തിരികെയെത്തിയത് മുതൽ കൗട്ടീനോ അത്ഭുതങ്ങൾ കാണിക്കുകയാണ്. അത് ഇന്നും തുടർന്നു. ഇന്ന് സതാമ്പ്ടണെ ആസ്റ്റൺ വില്ല 4-0 എന്ന വലിയ സ്കോറിന് വില്ലാപാർക്കിൽ തോൽപ്പിച്ചപ്പോൾ താരമായത് കൗട്ടീനോ തന്നെ ആയിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും കൗട്ടീനോ ഇന്ന് നൽകി. ഇന്ന് കളി തുടങ്ങി ഒമ്പതാം മിനുട്ടിൽ ഇങ്സിന്റെ പാസ് സ്വീകരിച്ച വാറ്റ്കിൻസ് പെനാൾട്ടി ബോക്സിൽ വെച്ച് ഒരു മനോഹര ടേൺ നടത്തിയതിനു ശേഷം ഫിനിഷ് ചെയ്ത് വില്ലക്ക് ലീഡ് നൽകി.20220306 004232

ആദ്യ പകുതിയുടെ അവസാനം കൗട്ടീനോയുടെ അസിസ്റ്റിൽ നിന്ന് ലൂയിസ് ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൗട്ടീനോ ഗോൾ നേടി. താരം തന്റെ പഴയ ലിവർപൂൾ കാലം ഓർമ്മിപ്പിക്കുന്ന ഒരു ഫിനിഷ് ആണ് നടത്തിയത്. 54ആം മിനുട്ടിൽ ഇങ്സ് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി.

ആസ്റ്റൺ വില്ല ഇപ്പോൾ 33 പോയിന്റുമായി 11ആം സ്ഥാനത്താണ്. സതാമ്പ്ടൺ 35 പോയിന്റുനായി അഞ്ചാമത് നിൽക്കുന്നു.