വനിത ലോകകപ്പ് ഫൈനൽ കാണാനെത്തിയ ആരാധകനും കൊറോണ വൈറസ്

Staff Reporter

കഴിഞ്ഞ ദിവസം നടന്ന വനിതാ ടി20 ലോകകപ്പ് ഫൈനൽ കാണാൻ എത്തിയ ആരാധകനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. സ്റ്റേഡിയത്തിന്റെ നോർത്തേൺ സ്റ്റാൻഡിൽ മത്സരം കണ്ട ആരാധകനാണ് നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. വനിതാ ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിന് റെക്കോർഡ് കാണികളാണ് മത്സരം കാണാൻ എത്തിയത്.

86,000ൽ അധികം കാണികൾ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഫൈനൽ മത്സരം കാണാൻ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ എത്തിയിരുന്നു. തുടർന്ന് ആരാധകന് കൊറോണ സ്ഥിരീകരിച്ചതോടെ ഗ്രൗണ്ട് മുഴുവൻ വൃത്തിയാക്കിയതായി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് അധികാരികൾ വ്യക്തമാക്കി. നിലവിൽ മത്സരത്തിന് എത്തിയ ആരാധകരോട് ലക്ഷണങ്ങൾ കണ്ടാൽ മാത്രം കരുതൽ നടപടികൾ എടുത്താൽ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.