കോപ അമേരിക്കയിൽ പെറുവും വെനിസ്വേലയും ഏറ്റുമുട്ടും. 2016 കോപയിലെ മികച്ച പ്രകടനം ആവർത്തിക്കാനാകും ഇരു ടിമുകളും ശ്രമിക്കുക. ബ്രസീലിനും ബൊളീവിയക്കും ഒപ്പം ഗ്രൂപ്പ് A യിലാണ് പെറുവും വെനിസ്വേലയും. ബ്രസീൽ ഉള്ള ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തിന് പൊരുതാനായിരിക്കും ഇരു ടീമുകളും തീരുമാനിക്കുന്നത്.
ഇതിനു മുൻപ് ഏഴുതവണ കോപയിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 5 തവണയും ജയം പെറുവിനൊപ്പമായൊരുന്നു. ഒരു മത്സരം സമനിലയിലായപ്പോൾ 2007 ൽ വെനിസ്വേലയിൽ വെച്ചാണ് പെറുവിനെതിരെ അവരൊരു ജയം നേടിയത്. റിക്കാർഡൊ ഗരേസയുടെ കീഴിൽ വെനിസ്വേലക്കെതിരെ പരാജിതരാണ് പെറു. കഴിഞ്ഞ കോപ്പയിലും ലോകകപ്പ് യോഗ്യത മത്സരങ്ങളിലും ജയം പെറുവിനൊപ്പമായിരുന്നു. 1995 നു ശേഷം ഇതുവരെ എല്ലാ ടൂർണമെന്റിലും കോപയുടെ ഗ്രൂപ്പ് സ്റ്റേജ് കടക്കാൻ പെറുവിനായിട്ടുണ്ട്.
വെസ്റ്റ് ബ്രോം സ്ട്രൈക്കർ സലമോൻ റോൺടാനാണ് വെനിസ്വേലയുടെ അക്രമണത്തിന്റെ കുന്തമുന. പ്രീമിയർ ലീഗിൽ ന്യൂകാസിലിനായി താരം 11 ഗോളുകളാണ് അടിച്ച് കൂട്ടിയത്. വെറ്ററൻ താരം പൗലോ ഗുറേറോയാണ് പെറുവിന്റെ പ്രതീക്ഷ. 35 കാരനായ മുൻ ബയേൺ താരം വെനിസ്വേലയുടെ പ്രതിരോധം തച്ചുടയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സമയം 12.30 AM ആണ് കിക്കോഫ്.