ആകാംക്ഷകൾക്ക് അവസാനം, കോപ്പ അമേരിക്ക ഇനി ബ്രസീലിൽ

na

അർജന്റീനയിൽ നിന്ന് എടുത്ത് മാറ്റപ്പെട്ട കോപ്പ അമേരിക്ക ടൂർണമെന്റ് ഇനി ബ്രസീലിൽ അരങ്ങേറും. കോവിഡ് നിരക്ക് ഏറെ ഉയർന്ന പശ്ചാത്തലത്തിൽ ആണ് സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ ടൂർണമെന്റ് അർജന്റീനയിൽ നടത്തേണ്ട എന്ന് തീരുമാനിച്ചത്.

2020 ൽ നടക്കേണ്ട ടൂർണമെന്റ് കോവിഡിന്റെ പശ്ചാത്തലത്തിൽ ആണ് ഈ വർഷത്തേക്ക് നീട്ടിയത്. ടൂർണമെന്റ് അമേരിക്കയിലോ, ഇസ്രായേലിലോ നടന്നേക്കും എന്ന അഭ്യൂഹങ്ങൾക്കും ഇതോടെ വിരാമമായി. ജൂൺ 13 മുതൽ ജൂലൈ 10 വരെയാണ് ടൂർണമെന്റ് നടക്കുക.