തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ! ഓറഞ്ചു പടയുടെ കുന്തമുനയായി കോഡി ഗാക്പോ

Wasim Akram

ഖത്തർ ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ നേടി ഡച്ച് യുവതാരം കോഡി ഗാക്പോ. ഈ ലോകകപ്പിൽ മൂന്നു ഗ്രൂപ്പ് മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ താരം കൂടിയാണ് ഗാക്പോ. ആദ്യ മത്സരത്തിൽ സെനഗൽ പ്രതിരോധം മറികടന്ന ഹെഡറിലൂടെ ഗോൾ നേടിയ ഗാക്പോ രണ്ടാം മത്സരത്തിൽ ഇക്വഡോറിന് എതിരെ ബോക്സിന് പുറത്ത് നിന്ന് ഇടത് കാൽ അടിയിലൂടെ ആണ് ഗോൾ നേടിയത്.

ഇന്ന് ഖത്തറിനു എതിരെ വലത് കാൽ അടിയിലൂടെ ഹോളണ്ടിനു മുൻതൂക്കം സമ്മാനിച്ചതും ഗാക്പോ ആയിരുന്നു. ഡച്ച് ലീഗിൽ പി.എസ്.വിയിൽ അതുഗ്രൻ പ്രകടനം നടത്തുന്ന യുവതാരം തന്റെ മികവ് ലോകകപ്പിൽ ഡച്ച് പടക്ക് ആയി പുറത്തെടുക്കുക ആണ്. നിലവിൽ ലോകകപ്പിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഗാക്പോയെ സ്വന്തമാക്കും എന്നാണ് സൂചന. നിലവിൽ താരവും ആയി യുണൈറ്റഡ് കരാറിൽ എത്തിയത് ആയി റിപ്പോർട്ടുകൾ ഉണ്ട്.