സി കെ വിനീത് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ്പ് സ്കോറർ

- Advertisement -

ഇന്ന് ഡെൽഹി ഡൈനാമോസിന് എതിരെ കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയതോടെ സി കെ വിനീത് ഒരു നേട്ടത്തിൽ എത്തിൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ്പ് സ്കോറർ ആയി സി കെ ഇന്നത്തെ ഗോളോടെ മാറി. സി കെ വിനീതിന്റെ ഇന്നത്തെ ഗോൾ അദ്ദേഹത്തിന്റെ കേരള ബ്ലാസ്റ്റേഴ്സ് കരിയറിലെ പത്താം ഗോളായിരുന്നു. ഇയാൻ ഹ്യൂമിന്റെ10 ഗോളിനൊപ്പം സി കെയും ഇതോടെ എത്തി.

35 മത്സരങ്ങളിൽ നിന്നാണ് സി കെ വിനീത് ഈ നേട്ടത്തിൽ എത്തിയത്. 2016 സീസണിൽ 5 ഗോളുകളും കഴിഞ്ഞ സീസണിൽ നാലു ഗോളുകളും സി കെ വിനീത് കേരള ബ്ലാസ്റ്റേഴ്സിനായി നേടിയിരുന്നു. മൂന്ന് അസിസ്റ്റുകളും സി കെ കേരള ബ്ലാസ്റ്റേഴ്സിനായി നേടിയിട്ടുണ്ട്. ഇന്ന് കോർണറിൽ നിന്നായിരുന്നു സി കെ വിനീതിന്റെ ഗോൾ. ഈ ഗോൾ സി കെ വിനീതിനെ തന്റെ പഴയ ഫോമിൽ എത്തിക്കാൻ സഹായിക്കും എന്നാണ് കരുതുന്നത്.

Advertisement