വിജയക്കുതിപ്പ് തുടർന്ന് ബൊറൂസിയ ഡോർട്ട്മുണ്ട്

- Advertisement -

ബുണ്ടസ് ലീഗയിൽ വിജയക്കുതിപ്പ് തുടരുകയാണ് ബൊറൂസിയ ഡോർട്ട്മുണ്ട്. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് സ്റ്റട്ട്ഗാർട്ടിനെ ബൊറൂസിയ പരാജയപ്പെടുത്തിയത്. ജേഡൻ സാഞ്ചോ, മാർക്കോ റൂയിസ്, പാക്കോ ആൽക്കസർ, മാക്സിമില്ലൻ ഫിലിപ്പ് എന്നിവരാണ് ഇത്തവണ ഡോർട്ട്മുണ്ടിന് വേണ്ടി ഗോളടിച്ചത്. ഈ വിജയത്തോടു കൂടി ഈ സീസണിൽ അപരാജിതരായ ബൊറൂസിയ ഡോർട്ട്മുണ്ട് പോയന്റ് നിലയിൽ ഒന്നാമതാണ്.

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ മൂന്നു ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോയിലൂടെയാണ് ബൊറൂസിയ ഡോർട്ട്മുണ്ട് അക്കൗണ്ട് തുറക്കുന്നത്. ആദ്യ അരമണിക്കൂറിനുള്ളിൽ മൂന്നു ഗോളിന്റെ ലീഡ് ഡോർട്ട്മുണ്ട് നേടി. ക്യാപ്റ്റൻ റൂയിസ് ഗോളടിച്ചതിനു പിന്നാലെ അൽകസറും ഗോളടിച്ചു.

ഇരുപത്തിയേഴ് ഗോളുകളാണ് എട്ടു മത്സരങ്ങളിൽ ഡോർട്ട്മുണ്ട് അടിച്ച കൂട്ടിയത്. ഏഴു ഗോളുകളുമായി ലീഗിലെ ടോപ്പ് സ്‌കോറർ സ്ഥാനം ലൂക്ക ജോവിച്ചിനൊപ്പം പങ്കിടുകയാണ് മുൻ ബാഴ്‌സ താരമായ അൽകാസർ. ക്യാപ്റ്റൻ റൂയിസ് അഞ്ചു ഗോളുകൾ ഇതിനകം അടിച്ചു കഴിഞ്ഞു. യൂറോപ്പിൽ യുവന്റസിനൊപ്പം അപരാജിതരായി തുടരുകയാണ് ബൊറൂസിയ ഡോർട്മുണ്ട്.

Advertisement