വണക്കം ചെന്നൈ!! സി കെ യുടെ വരവ് ആഘോഷിച്ച് ചെന്നൈയിൻ

- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ഫോർവേഡായ സി കെ വിനീതിന്റെ ചെന്നൈയിനിലേക്കുള്ള മാറ്റം ഔദ്യോകമായി. ഇന്ന് ഒരു ഗംഭീരമായ വീഡിയോയോട് കൂടെ ആണ് സി കെ വിനീതിന്റെ വരവ് ചെന്നൈയിൻ അറിയിച്ചത്. കഴിഞ്ഞ ആഴ്ച തന്നെ സി കെ വിനീത് ചെന്നൈയിൻ എത്തിയിരുന്നു. താരം ടീമിനൊപ്പം നേരത്തെ തന്നെ ട്രെയിനിങ്ങും ആരംഭിച്ചിരുന്നു.

വായ്പാടിസ്ഥാനത്തിലാണ് സികെ ചെന്നൈയിനിലേക്ക് എത്തിയിരിക്കുന്നത്. എ എഫ് സി കപ്പിൽ പങ്കെടുക്കാൻ ഉള്ള ചെന്നൈയിൻ ടീം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സി കെ വിനീതിനെ ടീമിൽ എത്തിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ് സി കെ വിനീത്.

സ്റ്റീവ് കോപ്പലിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഒറ്റയാൾ പോരാളി ആയിരുന്നു ഈ കണ്ണൂരുകാരൻ.

Advertisement