നീണ്ട ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാമത്. ഇന്ന് എവർട്ടണെ പരാജയപ്പെടുത്തിയതോടെയാണ് ലിവർപൂളിനെ മറികടന്ന മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാമത് എത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. എവർട്ടൺ ഹോമിൽ ആയുരുന്നു മത്സരം എങ്കിലും സിറ്റി ആധിപത്യം ആണ് കളി മുഴുവൻ കണ്ടത്.
ആദ്യ പകുതിയിൽ ഡിഫൻഡർ ലപോർടെയുടെ ഹെഡർ മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും വിജയം ഉറപ്പിച്ച രണ്ടാം ഗോൾ വരാൻ 90ആം മിനുട്ട് വരെ സിറ്റിക്ക് കാത്തിരിക്കേണ്ടി വന്നു. ബ്രസീലിയൻ സ്ട്രൈക്കർ ജീസുസ് ആണ് സിറ്റിയുടെ രണ്ടാം ഗോൾ നേടിയത്.
26 മത്സരങ്ങളിൽ നിന്ന് 62 പോയന്റാണ് സിറ്റിക്ക് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച ലിവർപൂളിനും 62 പോയന്റ് ഉണ്ട്. മികച്ച ഗോൾ ഡിഫറൻസാണ് സിറ്റിയെ മുന്നിൽ എത്തിച്ചത്.