ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ചുനി ഗോസ്വാമി മരണപ്പെട്ടു. ഹൃദയാഘാതം ആയിരുന്നു കാരണം. അവസാന കുറച്ചു കാലങ്ങളായി അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. 82വയസ്സായിരുന്നു. ഇന്ത്യയെ നയിച്ചിട്ടുള്ള ഇതിഹാസ ക്യാപ്റ്റനാണ്. 1962 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സ്വർണ്ണം നേടിയപ്പോൾ ചുനി ഗോസ്വാമി തന്നെ ആയിരുന്നു ക്യാപ്റ്റൻ.
ക്രിക്കറ്റിലും ഫുട്ബോളിലും തിളങ്ങിയ അപൂർവ്വ പ്രതിഭ ആയിരുന്നു ഗോസ്വാമി. ബംഗാളിനു വേണ്ടി ക്രിക്കറ്റ് കളിച്ച അദ്ദേഹം രഞ്ജി ട്രോഫി ഫൈനലിൽ അടക്കം ബംഗാൾ ക്രിക്കറ്റ് ടീമിനെ നയിച്ചിട്ടുണ്ട്. 1960ലെ റോം ഒളിംപിക്സിൽ ഫ്രാൻസിനെ തളച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഗോസ്വാമിയും ഉണ്ടായിരുന്നു. ഫുട്ബോളിൽ മോഹൻ ബഗാനു വേണ്ടിയാണ് ചിനു ഗോസ്വാമി കളിച്ചിരുന്നത്. എട്ടാം വയസ്സിൽ ബഗാനൊപ്പം ചേർന്ന അദ്ദേഹം വിരമിക്കും വരെ ബഗാനൊപ്പം തന്നെയായിരുന്നു ഉണ്ടായിരുന്നത്.