അറ്റ്സുവിനെ കണ്ടെത്തി എന്ന വാർത്തകൾ തെറ്റ്, സഹായങ്ങൾ ആവശ്യപ്പെട്ട് താരത്തിന്റെ കുടുംബം

Newsroom

ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സുവിനായുള്ള തിരച്ചൽ ഇപ്പോഴും തുർക്കിയിൽ തുടരുകയാണ്‌. താരത്തിനെ കണ്ടെത്തി എന്ന് രണ്ട് ദിവസം മുമ്പ് പല ഔദ്യോഗിക വാർത്തകളും വന്നിരുന്നു. എന്ന അറ്റ്സുവിന്റെ പങ്കാളിയായ മേരി-ക്ലെയർ റുപിയോ ഇപ്പോൾ താരത്തെ ഇനിയും കണ്ടെത്തിയിട്ടില്ല എന്നും അധികൃതർ ഇതിനായി സഹായിക്കണം എന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്‌. തുർക്കിയിലെ അറ്റ്സു താമസിച്ചിരുന്ന കെട്ടിടം തകർന്നിട്ടുണ്ട്. ഈ സ്ഥലത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകരെ അയക്കാനും അവർ അപേക്ഷിച്ചു.

അറ്റ്സു 23 02 07 13 57 12 279

തുർക്കിഷ് ക്ലബ്ബായ ഹറ്റെയ്‌സ്‌പോറിന്റെ വിംഗറായി കളിക്കുന്ന അറ്റ്‌സുവിനെ ഭൂകമ്പത്തെത്തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായി രണ്ട് ദിവസം മുമ്പ് റിപ്പോർട്ടുണ്ട് ഉണ്ടായിരുന്നു. ക്ലബ് തന്നെ ഇത് ഔദ്യോഗികമായി പറയുകയും ചെയ്തു.എന്നാൽ ക്ലബ്ബിന്റെ ഡയറക്ടർ വോൾക്കൻ ഡെമിറൽ താരത്തെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല എന്ന് ഇന്നലെ വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ ന്യൂകാസിലിൽ ആണ് അറ്റ്സുവിന്റെ പങ്കാളി റുപിയോയും മക്കളും ജീവിക്കുന്നത്. അറ്റ്സുവിന്റെ ഏജന്റ്, നാനാ സെച്ചെരെ തുർക്കിയിൽ ഉണ്ട്. അറ്റ്സുവിനെ കണ്ടെത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട് എന്നും റുപീയോ പറഞ്ഞു.

ഇംഗ്ലീഷ് ക്ലബ്ബുകളായ ചെൽസിക്കും ന്യൂകാസിൽ യുണൈറ്റഡിനായും മുമ്പ് കളിച്ചിട്ടുള്ള അറ്റ്സു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് തുർക്കി ക്ലബായ അറ്റ്സു ഹാറ്റെയ്‌സ്‌പോറിൽ ചേർന്നത്..