മുന്നൂറിന് ഒരു റൺസ് അകലെ ഓസ്ട്രേലിയ, 8 വിക്കറ്റ് നഷ്ടം

Sports Correspondent

ആഷസില്‍ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിൽ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 299/8 എന്ന സ്കോര്‍ നേടി ഓസ്ട്രേലിയ. ക്രിസ് വോക്സിന്റെ നാല് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിന് മികച്ച ഒന്നാം ദിവസത്തെ പ്രകടനം പുറത്തെടുക്കുവാന്‍ സഹായിച്ചത്. 51 റൺസ് വീതം നേടി മാര്‍നസ് ലാബൂഷാനെയും മിച്ചൽ മാര്‍ഷും ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍മാര്‍ ആയപ്പോള്‍ ട്രാവിസ് ഹെഡ് 48 റൺസും സ്റ്റീവന്‍ സ്മിത്ത് 41 റൺസും നേടി പുറത്തായി.

23 റൺസുമായി മിച്ചൽ സ്റ്റാര്‍ക്കും 1 റൺസ് നേടി പാറ്റ് കമ്മിന്‍സുമാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്രീസിലുള്ളത്. 2 വിക്കറ്റ് നേടിയ സ്റ്റുവര്‍ട് ബ്രോഡ് തന്റെ 600ാം ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി.