ഗെയില്‍ ഇനി ജമൈക്ക തല്ലാവാസില്‍, ടീമിന്റെ മാര്‍ക്കീ താരം

Sports Correspondent

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിസ് ഗെയില്‍ വീണ്ടും തന്റെ പഴയ ടീമായ ജമൈക്ക തല്ലാവാസിലേക്ക് മടങ്ങി. വരാനിരിക്കുന്ന സീസണില്‍ ടീമിന്റെ മാര്‍ക്കീ താരം കൂടിയായി ഗെയിലിനെ ടീം പ്രഖ്യാപിച്ചിട്ടുണ്ട്. 2013, 2016 സീസണുകളില്‍ ടീമിനെ രണ്ട് കിരീടങ്ങളിലേക്ക് നയിച്ചിട്ടുള്ള ഗെയില്‍ പിന്നീട് 2017ല്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സില്‍ ചേരുവാനായി പോകുകയായിരുന്നു.

മേയ് 22നാണ് ടൂര്‍ണ്ണമെന്റിന്റെ പ്ലേയര്‍ ഡ്രാഫ്ട് നടക്കാനിരിക്കുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലാണ് ടൂര്‍ണ്ണമെന്റ് നടക്കുക.