വിന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്നലെ തുല്യതയുടെ അന്ത്യമാണ് സംഭവിച്ചത്. പരമ്പരയില്‍ റണ്‍ മഴ ഇരുടീമുകളും പുറത്തെടുത്തപ്പോള്‍ അവസാന മത്സരം മാത്രം ബാറ്റ്സ്മാന്മാര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 113 റണ്‍സിനു ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 12 ഓവറില്‍ മറികടക്കുന്ന കാഴ്ചയാണ് കണ്ടത്.
മത്സരത്തില്‍ ആദ്യ മത്സരം കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്ത് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ വിന്‍ഡീസിനായിരുന്നു ജയം. പരമ്പരയിലെ മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ നാലാം മത്സരത്തില്‍ ജോസ് ബട്‍ലറും ക്രിസ് ഗെയിലും തകര്‍ത്തടിച്ച് ഇരു ടീമുകളും കൂറ്റന്‍ സ്കോര്‍ നേടിയ മത്സരത്തില്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട് മുന്നിലെത്തി. അഞ്ചാം മത്സരത്തില്‍ ആധികാരിക ജയവുമായി പരമ്പരയില്‍ ഒപ്പമെത്തുവാന്‍ വിന്‍ഡീസിനായി.
ഇന്നലത്തെ മത്സരത്തില്‍ 27 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയ ഗെയില്‍ ആണ് പരമ്പരയിലെ താരം ആയി തിരഞ്ഞെടുക്കപ്പെട്ടപ്പാള്‍ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയില്‍ 424 റണ്‍സാണ് നേടിയത്. 39 സിക്സുകള്‍ ഗെയില്‍ മാത്രം അടിച്ച പരമ്പരയില്‍ നിന്ന് താരം 2 ശതകങ്ങളും ഒരു 19 പന്തില്‍ നിന്നുള്ള ശതകവും നേടിയാണ് വിന്‍ഡീസ് ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയത്.