ഇന്നലത്തേ മത്സരത്തില്‍ അഞ്ചോളം അമ്പയറിംഗ് പിഴവുകളാണ് ഒറ്റ നോട്ടത്തില്‍ വിന്‍ഡീസിനെതിരെ അമ്പയ്രമാരായ ക്രിസ് ഗാഫനേയും രുചീര പള്ളിയാഗുര്‍ഗേയും വിധിച്ചത്. ഈ തീരുമാനങ്ങള്‍ ക്രിസ് ഗെയിലിനും ജേസണ്‍ ഹോള്‍ഡറിനും എതിരെ ആയിരുന്നു ഇവര്‍ അടിച്ചേല്പിച്ചത്. ഗെയില്‍ മൂന്ന് തവണ ഔട്ട് വിധിക്കപ്പെട്ടപ്പോള്‍ മൂന്നാമത്തെ അവസരം മാത്രമാണ് താരം ശരിയ്ക്കും ഔട്ടായത്. എന്നാല്‍ ആ പന്തിന് തൊട്ട് മുമ്പുള്ള നോ ബോള്‍ അമ്പയര്‍മാര്‍ കാണാതെ പോയതോടെ ഒരു ഫ്രീ ഹിറ്റ് ആകുമായിരുന്ന പന്തിലാണ് ഗെയില്‍ ഔട്ട് ആയത്.
നേരത്തെ ഗെയിലിനെതിരെ കീപ്പര്‍ ക്യാച്ച് അമ്പയര്‍മാര‍് വിധിച്ചുവെങ്കിലും പിന്നീട് റിവ്യൂവില്‍ സ്റ്റംപില്‍ ഉരഞ്ഞാണ് പന്ത് പോയതെന്ന് മനസ്സിലാവുകയും ബെയില്‍ തെറിക്കാത്തതിനാല്‍ താരം രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒരു എല്‍ബിഡബ്ല്യു തീരുമാനവും ഗെയില്‍ അതിജീവിച്ചുവെങ്കിലും മൂന്നാമത്തെ ശ്രമത്തില്‍ റിവ്യൂവില്‍ താരം രക്ഷപ്പെട്ടില്ല. എന്നാല്‍ ഈ പന്തിന് തൊട്ട് മുമ്പുള്ള പന്തില്‍ സ്റ്റാര്‍ക്ക് എറിഞ്ഞ നോ ബോള്‍ അമ്പയര്‍മാര്‍ കാണാതിരുന്നത് വലിയ വിവാദമായി മാറിയിട്ടുണ്ട്.