കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദിനെതിരെ ആരോപണവുമായി എത്തിയ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മൈക്കിൾ ചോപ്രയ്ക്ക് എതിരെ കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്. ചോപ്രയ്ക്ക് എതിരെ ഉടൻ നിയമ നടപടി സ്വീകരിക്കും എന്ന് ക്ലബ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ഇഷ്ഫാഖ് ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹത്തിന്റെ ടീമിനായുള്ള സംഭാവനകൾ വിലമതിക്കാൻ ആവാത്തത് ആണെന്നും ക്ലബ് പറഞ്ഞു.
ഇഷ്ഫാഖ് ഇനിയും ദീർഘകാലം ടീമിനൊപ്പം ഉണ്ടാകും എന്നും ക്ലബ് അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ എത്തിക്കുമ്പോൾ ഇഷ്ഫാഖ് അഹമ്മദ് അതിനായി പണം വാങ്ങുന്നു എന്നായിരുന്നു മൈക്കിൾ ചോപ്ര ആരോപണം ഉന്നയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ എത്തിക്കാൻ താരങ്ങളുടെ ഏജന്റുമാരിൽ നിന്ന് ഇഷ്ഫാഖ് പിന്നാമ്പുറത്ത് കൂടെ കാശ് വാങ്ങുന്നുണ്ട് എന്ന് ചോപ്ര ട്വിറ്റർ വഴി പറഞ്ഞു.