ചിംഗ്ലൻ സെന ഇനി ബെംഗളൂരു എഫ് സിയിൽ

Newsroom

ഡിഫൻഡർ ചിംഗ്ലൻ സെന ഹൈദരബാദ് എഫ് സി വിട്ട് ബെംഗളൂരു എഫ് സിയിൽ ചേർന്നു. ബെംഗളൂരു എഫ് സിയിൽ താരം അഞ്ചര വർഷം നീണ്ടു നിൽക്കുന്ന കരാർ ഒപ്പുവെച്ചു. ഇന്ന് താരത്തിന്റെ സൈനിംഗ് ബെംഗളൂരു എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2020 സെപ്റ്റംബറിൽ ഹൈദരബാദിൽ ചേർന്ന 26 കാരനായ ഡിഫൻഡർ ഇപ്പോൾ അവിടെയുള്ള സാമ്പത്തിക പ്രതിസന്ധി കാരണമാണ് ക്ലബ് വിടുന്നത്.

ബെംഗളൂരു 24 01 30 12 23 36 541

ഹൈദരബാദിനായി മികച്ച നടത്തിയിട്ടുള്ള ചിംഗ്ലെൻ സെന അവർക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടിയിട്ടുണ്ട്. മികച്ച പ്രകടനങ്ങൾ ചിങ്ലൻസനയെ ഇന്ത്യൻ ദേശീയ ടീമിലും അടുത്തിടെ എത്തിച്ചിരുന്നു. സെന മുമ്പ് എഫ് സി ഗോവക്ക് ആയും ഡെൽഹി ഡൈനാമോസിനായും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. മുമ്പ് ഷില്ലോംഗ് ലജോങിനായി ഐ ലീഗിലും കളിച്ചിട്ടുണ്ട്.