ചൈനക്ക് എതിരായ അങ്കത്തിന് സാധ്യതാ ടീം ആയി, രണ്ട് മലയാളികളും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചൈനക്ക് എതിരായ സൗഹൃദ മത്സരത്തിനായുള്ള 31 അംഗ സാധ്യതാ ടീം ഇന്ത്യ പ്രഖ്യാപിച്ചു. വരുന്ന ഇന്റർനാഷണൽ ബ്രേക്കിലാണ് ഇന്ത്യ കരുത്തരായ ചൈനയെ നേരിടാൻ പോകുന്നത്. ഇന്ത്യ അടുത്ത കാലത്ത് കളിച്ച ഏറ്റവും വലിയ മത്സരവും ഇതാകും. ഏഷ്യാ കപ്പിനായി ഒരുങ്ങേണ്ടത് കൊണ്ടാണ് ഇന്ത്യ വലിയ എതിരാളികൾക്ക് എതിരെ കളിക്കാൻ തീരുമാനിച്ചത്.

ഒക്ടോബർ 13ന് ചൈനയിൽ വെച്ചാണ് മത്സരം നടക്കുന്നത്. കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ച 31 അംഗ ടീമിൽ മലയാളികളായി 2 പേരാണുള്ളത്. ഡിഫൻഡർ അനസ് എടത്തൊടികയും ഒപ്പം ഇന്ത്യക്കായി സാഫ് കപ്പിൽ മികച്ചു നിന്ന ആഷിഖ് കുരുണിയനുമാണ് മലയാളി സാന്നിദ്ധ്യങ്ങൾ. സുനിൽ ഛേത്രി, ജെജെ, സന്ദേശ് ജിങ്കൻ തുടങ്ങി പ്രമുഖരെല്ലാം ടീമിൽ ഉണ്ട്.

ടീം;

ഗോൾകീപ്പർ: ഗുർപ്രീത്, വിശാൽ, അമ്രീന്ദ്ര, കരൺജിത്

ഡിഫൻസ്: പ്രിതം, സർതക്, ദവിന്ദർ, ജിങ്കൻ, അനസ്, സലാം രഞ്ജൻ, സുഭാഷിഷ്, നാരായൺ 

മിഡ്ഫീൽഡ്: പ്രണോയ്യ്, റൗളിംഗ്, ജെർമൻപ്രീത്, സൗവിക്, വിനീത് റായ്, ഉദാന്ത, നിഖിൽ, ഹാളിചരൺ, ബികാഷ്, ആഷിഖ്, ലാൽറിയൻസുവാല, ധൻപാൽ 

ഫോർവാഡ്: ബല്വന്ത്, ഛേത്രി, ജെജെ, ഫറൂഖ്, സുമിത് പസി, മൻവീർ