സുനിൽ ഛേത്രി ബെംഗളൂരു എഫ് സിയിൽ തന്നെ തുടരും. ബെംഗളൂരു എഫ് സിയുടെ ക്യാപ്റ്റൻ കൂടിയായ ഛേത്രി രണ്ടു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചതായി ബെംഗളൂരു എഫ് സി അറിയിച്ചു. 2013ൽ ബെംഗളൂരു എഫ് സിയിൽ എത്തിയ ഛേത്രി ഈ പുതിയ കരാർ അവസാനത്തോടെ ക്ലബിൽ പത്തു വർഷം പൂർത്തിയാക്കും. മനോഹരമായ വീഡിയോയിലൂടെയാണ് ഛേത്രി കരാർ പുതുക്കുന്നത് ബെംഗളൂരു എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
🎶 We just don't think you understand… pic.twitter.com/ZLvAoUD2yn
— Bengaluru FC (@bengalurufc) June 20, 2021
ഛേത്രി ബെംഗളൂരു ക്ലബ്ബിനായി ഇതുവരെ 203 മത്സരങ്ങളിൽ ജേഴ്സി അണിഞ്ഞിട്ടുണ്ട്, 101 ഗോളുകൾ താരം നീല ജേഴ്സിയിൽ നേടി. 36-കാരനായ താരം ദീർഘകാലമായി ക്ലബിന്റെ ക്യാപ്റ്റനുമാണ്. ബെംഗളൂരു എഫ്‌സിയിൽ രണ്ട് വർഷം കൂടി സൈൻ ഇൻ ചെയ്തതിൽ താൻ സന്തുഷ്ടനാണ് എന്നും ബെംഗളൂരു നഗരം ഇപ്പോൾ വീടാണ് എന്നും ഈ ക്ലബിലെ ആളുകൾ എനിക്ക് കുടുംബം പോലെയാണ് എന്നും സുനിൽ ഛേത്രി കരാർ ഒപ്പുവെച്ചു കൊണ്ട് പറഞ്ഞു.
ഛേത്രി 2013-ൽ ബെംഗളൂരുവിനെ ആദ്യ ലീഗ് കിരീടത്തിലേക്ക് നയിച്ചിരുന്നു. അതിനുശേഷം ക്ലബ്ബുമായി അഞ്ച് ട്രോഫികൾ കൂടി താരം നേടിയിട്ടുണ്ട്, ഫെഡറേഷൻ കപ്പ് (2015, 2017), ഇന്ത്യൻ സൂപ്പർ ലീഗ് (2018- 19), സൂപ്പർ കപ്പ് (2018) എന്നിവയാണ് ഛേത്രി ബെംഗളൂരുവിനൊപ്പം നേടിയ കിരീടങ്ങൾ.