റഷ്യക്കായി ലോകകപ്പിൽ അത്ഭുത പ്രകടനം കാഴ്ചവെച്ച ഡെനിസ് ചെറിഷേവിനെതിരെ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയുടെ അന്വേഷണം. താരത്തിന്റെ പിതാവ് ഒരു റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ലോകകപ്പിന് മുമ്പ് ചെറിഷേഫിന് ഹോർമോണുകൾ വധിക്കാൻ ഉള്ള സിറിഞ്ച് കുത്തിവെപ്പ് ചികിത്സ നടത്തിയിരുന്നു എന്നാണ് താരത്തിന്റെ പിതാവ് അഭിമുഖത്തിൽ പറഞ്ഞത്.
സ്പാനിഷ് ഏജൻസിയാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. നാലു ഗോളുകൾ നേടി റഷ്യയെ ക്വാർട്ടർ ഫൈനൽ വരെ എത്തിക്കുന്നതിൽ ചെറിഷേവിന്റെ പങ്ക് വലുതായിരുന്നു. ഉത്തേജ മരുന്ന് കുത്തിവെപ്പ് നടത്തി എന്ന ആരോപണം ചെറിഷേവ് നിഷേധിച്ചിട്ടുണ്ട്. നിരോധിക്കപ്പെട്ട ഒരു മരുന്നും ജീവിതത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്നും ഇത് പറയാനായി രണ്ടാമത് ചിന്തിക്കുക വരെ വേണ്ടെന്നും ചെറിഷേവ് മാധ്യമങ്ങളോട് പറഞ്ഞു.
മാധ്യമങ്ങൾ ചെറിഷേവിന്റെ പിതാവിന്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്ന് റഷ്യൻ ഫുട്ബോൾ യൂണിയനും പറഞ്ഞു. ഇപ്പോൾ സ്പാനിഷ് ക്ലബായ വലൻസിയയിലാണ് താരം കളിക്കുന്നത്.