ജനുവരി ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിന് പിന്നാലെ ചെന്നൈയിൻ ആ വലിയ സൈനിംഗ് പൂർത്തിയാക്കി. ജംഷദ്പൂരിന്റെ സ്ട്രൈക്കർ ആയ വാൽസ്കിസിനെ ചെന്നൈയിൻ സ്വന്തമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീസണിൽ ആറു മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടാൻ വാൽസ്കിസിനായിരുന്നു. എങ്കിലും താരം ആദ്യ ഇലവനിൽ എത്തുന്നത് കുറഞ്ഞതോടെയാണ് ക്ലബ് വിടാൻ തീരുമാനിച്ചത്.
Happy New Year 💙 #AllInForChennaiyin #NerkaIsHome pic.twitter.com/2EdJPc9Jol
— Chennaiyin FC 🏆🏆 (@ChennaiyinFC) January 1, 2022
2019-20 ഐ എസ് എൽ സീസണിൽ ചെന്നൈയിന് ഒപ്പം ഗോൾഡൻ ബൂട്ട് ജേതാവായിരുന്നു. ആ ഐ എസ് എൽ സീസണിൽ ഫൈനലിൽ ഫൈനലിൽ അടക്കം 15 ഗോളുകൾ വാൽസ്കിസ് അടിച്ചു കൂട്ടിയിരുന്നു. ആറ് അസിസ്റ്റും താരം അന്ന് ചെന്നൈയിനായി സംഭാവന നൽകി. ലിത്വാനിയൻ സ്ട്രൈക്കറായ നെരിജുസ് വാൽസ്കിസ് കഴിഞ്ഞ സീസൺ തുക്കത്തിൽ ആണ് ജംഷദ്പൂരിൽ എത്തിയത്. ഇസ്രായീലി ക്ലബായ യഹൂദ, തായ് ക്ലബായ റചാബുരി എന്നിവർക്കായും കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമായിരുന്ന താരം രാജ്യത്തിനായി ഇരുപതിൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.