ചെന്നൈയിൻ എഫ് സി മലേഷ്യയിലേക്ക്, ഒപ്പം റാഫിയടക്കം മൂന്ന് മലയാളികളും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ അഞ്ചാം സീസണായുള്ള ഒരുക്കത്തിനായി ചെന്നൈയിൻ എഫ് സി മലേഷ്യയിലേക്ക് പോകും. തിങ്കളാഴ്ച മലേഷ്യയിലേക്ക് ചെന്നൈയിൻ സംഘം യാത്രയാകും. മൂന്ന് മലയാളി താരങ്ങളും ചെന്നൈയിനൊപ്പം ഉണ്ടാകും. കഴിഞ്ഞ സീസൺ മുതൽ ചെന്നൈയിനായി കളിക്കുന്ന മുഹമ്മദ് റാഫിയും ഒപ്പം യുവതാരങ്ങളായ അജിൻ ടോമും ബിബിൻ ബോബനുമാണ് ചെന്നൈയിനൊപ്പം യാത്ര തിരിക്കുന്ന മലയാളി താരങ്ങൾ.

അജിൻ ടോമും ബിബിൻ ബോബനും ചെന്നൈയിൻ റിസേർവ് ടീം താരങ്ങളാണ്‌. ഇരുവരും എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിൽ നിന്നാണ് ചെന്നൈയിനിൽ എത്തിയത്. പ്രീസീസണിൽ മികച്ച പ്രകടനം നടത്തി ചെന്നൈയിന്റെ സീനിയർ ടീമിൽ ഇടം പിടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നാലാഴ്ചയോളം മലേഷ്യയിൽ ചെന്നൈയിൻ പരിശീലിക്കും. സിമെ ഡാർബി ഫുട്ബോൾ ക്ലബാണ് ചെന്നൈക്ക് സൗകര്യങ്ങൾ ഒരുക്കുന്നത്. ചെന്നൈയിൻ മലേഷ്യയിൽ നാല് സൗഹൃദ മത്സരങ്ങളും കളിക്കും. സാഫ് കപ്പിൽ പങ്കെടുക്കുന്ന ജെറി, ജർമൻപ്രീത്, അനിരുദ്ധ് താപ, ഐസാക് എന്നിവർ പ്രീസീസൺ യാത്രയിൽ ഉണ്ടാകില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial