പാരിസ് ഒളിമ്പിക്സിലെ വനിത ടേബിള്‍ ടെന്നീസ് സ്വര്‍ണ്ണ മെഡൽ നേടി ചൈനയുടെ ചെന്‍ മെംഗ്. നിലവിലെ ഒളിമ്പിക്സ് ജേതാവ് കൂടിയാണ് ചെന്‍ മെംഗ്. ഫൈനലില്‍ സഹ താരവും ലോക ഒന്നാം നമ്പറുമായി സുന് യിംഗ്ഷായെ ആണ് ചെന്‍ മെംഗ് പരാജയപ്പെടുത്തിയത്. സ്കോര്‍ 4-2.
4-11, 11-7, 11-4, 9-11, 11-9, 11-6 എന്നിങ്ങനെയായിരുന്നു ചെന്‍ മെംഗ് തന്റെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ്ണ മെഡലിലേക്ക് നേടിയത്. ജപ്പാന്റെ ഹിന ഹയാട്ടയാണ് വെങ്കല മെഡൽ ജേതാവ്. കൊറിയയുടെ യൂബിന് ഷിനിനെയാണ് ഹയാട്ട 4-2ന് പരാജയപ്പെടുത്തിയത്.