ചൈനീസ് താരങ്ങളുടെ പോരാട്ടത്തിൽ സുന് യിംഗ്ഷായെ പരാജയപ്പെടുത്തി ടേബിള്‍ ടെന്നീസ് വനിത സിംഗിള്‍സിൽ സ്വര്‍ണ്ണം നേടി ചെന്‍ മെംഗ്. ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ 4-2 എന്ന സ്കോറിനാണ് ലോക ഒന്നാം നമ്പര്‍ താരത്തിന്റെ വിജയം. ആദ്യ ഗെയിം യിംഗ്ഷാ ജയിച്ചുവെങ്കിലും അടുത്ത രണ്ട് ഗെയിം ജയിച്ച് മെംഗ് തിരിച്ചുവരവ് നടത്തുകയായിരുന്നു. നാലാം ഗെയിം യിംഗ്ഷാ നേടിയപ്പോള്‍ അഞ്ചും ആറും ഗെയിമുകള്‍ സ്വന്തമാക്കി ചെന്‍ മെംഗ് സ്വര്ണ്ണമുറപ്പാക്കി. സ്കോര്‍ : 9-11, 11-6, 11-4, 5-11, 11-4, 11-9
ലൂസേഴ്സ് ഫൈനലിൽ സിംഗപ്പൂരിന്റെ യൂ മെംഗ്യൂവിനെ 4-1ന് പരാജയപ്പെടുത്തി ജപ്പാന്റെ മിമ ഇറ്റോ വെഹ്കല മെഡൽ നേടി. സ്കോര്‍ : 6-11, 11-8, 11-7, 11-7, 11-6