മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി ചെൽസി യൂറോപ്പിന്റെ രാജാക്കന്മാരായപ്പോൾ അവരുടെ വിജയത്തിന് പിന്നിൽ ഒരു മലയാളിയുടെ കയ്യൊപ്പ്. ചെൽസി താരങ്ങൾക്ക് യോഗയുടെ പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുന്ന മലയാളിയ വിനയ് മേനോൻ ആണ് ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നിലെ മലയാളി സാന്നിദ്ധ്യം. എറണാകുളം ചെറായിലാണ് വിനയ് മേനോന്റെ സ്വദേശം.
2009 മുതൽ ചെൽസി ടീമിന്റെ വെൽനസ്സ് കൺസൽട്ടന്റ് ആണ് വിനയ് മേനോൻ. ദുബായിൽ ജുമൈറ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന സമയത്താണ് വിനയ് മേനോനെ തേടി ചെൽസി ഉടമ റോമൻ അബ്രമോവിച്ചിന്റെ ക്ഷണം എത്തുന്നത്. തുടക്കത്തിൽ റോമൻ അബ്രമോവിച്ചിന്റെ പേർസണൽ ഹെൽത്ത് കൺസൽട്ടന്റ് ആയി ജോലി ചെയ്ത വിനയ് മേനോൻ തുടർന്ന് ചെൽസി ടീമിനൊപ്പം ചേരുകയായിരുന്നു.
ഫുട്ബോൾ ആരാധകൻ കൂടിയല്ലെങ്കിലും മികച്ചൊരു കായിക താരം കൂടിയാണ് വിനയ് മേനോൻ. ജൂഡോയിൽ കേരളത്തെ പ്രതിനിധീകരിച്ച വിനയ് മേനോൻ കേരത്തിനു വേണ്ടി സംസ്ഥാന തലത്തിൽ മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം എടുത്ത വിനയ് മേനോൻ സ്പോർട്സ് സൈക്കോളജിയിൽ എം ഫിലും സ്വന്തമാക്കിയിട്ടുണ്ട്. തുടർന്ന് പോണ്ടിച്ചേരി യൂണിവേഴ്സിയിൽ യോഗ അധ്യാപകനായും വിനയ് മേനോൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്..