Ashwinindia

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന് നാല് വിക്കറ്റ് നഷ്ടം, ലക്ഷ്യം ഇനിയും 357 റൺസ് അകലെ

ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം ആണ് ബംഗ്ലാദേശ് ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ദിവസം പുറത്തെടുത്തതെങ്കിലും വിജയത്തിനായി രണ്ട് ദിവസത്തിൽ ടീം നേടേണ്ടത് 357 റൺസ് കൂടിയാണ്. അവശേഷിക്കുന്നതാകട്ടേ 6 വിക്കറ്റും. 51 റൺസുമായി നജ്മുള്‍ ഹൊസൈന്‍ ഷാന്റോ ക്രീസിൽ നിൽക്കുമപോള്‍ 5 റൺസ് നേടി ഷാക്കിബ് അൽ ഹസനും ഒപ്പം നിൽക്കുന്നു.

സാക്കിര്‍ ഹസന്‍(33), ഷദ്മാന്‍ ഇസ്ലാം(35) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 62 റൺസ് ഓപ്പണിംഗ് വിക്കറ്റിൽ നേടി ബംഗ്ലാദേശ് മികച്ച തുടക്കമാണ് നേടിയതെങ്കിലും സാക്കിര്‍ ഹസനെ പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകി. അധികം വൈകാതെ ഷദ്മന്‍ ഇസ്ലാമിനെ അശ്വിന്‍ പുറത്താക്കി.

പിന്നീട് മൂന്നാം വിക്കറ്റിൽ നജ്മുള്‍ – മോമിനുള്‍ കൂട്ടുകെട്ട് 38 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 13 റൺസ് നേടിയ മോമിനുളിനെ അശ്വിന്‍ പുറത്താക്കി. 13 റൺസ് നേടിയ മുഷ്ഫിക്കുര്‍ റഹിമിനെയും അശ്വിന്‍ പുറത്താക്കിയതോടെ ബംഗ്ലാദേശ് 146/4 എന്ന നിലയിലായി.

Exit mobile version