ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഒക്ടോബർ 24ന് ഇന്ത്യയെ തോൽപ്പിക്കുമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. പാകിസ്താൻ ചരിത്രത്തെ കുറിച്ക്ഷ്ഹ് ചിന്തിക്കുന്നില്ലെന്നും പുതിയ ചരിത്രം എഴുതാൻ തയ്യാറാണെന്നും ബാബർ പറഞ്ഞു. പിറകോട്ട് നോക്കാൻ താല്പര്യപ്പെടുന്നില്ല എന്നും ടീം മുന്നോട്ട് പോകാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്നും ബാബർ പറഞ്ഞു. ഒരു വലിയ ടൂർണമെന്റിന് പോകുമ്പോൾ ടീമിന് സ്വയം ഉള്ള വിശ്വാസം ആണ് പ്രധാനം. ഈ ടീമിന് സ്വയം വിശ്വാസം ഉണ്ടെന്നും ബാബർ പറഞ്ഞു.
ഇന്ത്യ പാകിസ്താൻ മത്സരങ്ങൾ എന്നും വലിയ സമ്മർദ്ദവും ആവേശവും ഉള്ളതാണ് എന്നാൽ തങ്ങളുടെ ഫോക്കസ് ക്രിക്കറ്റിൽ ആണെന്നും അത് ടീമിനെ സഹായിക്കും എന്നും പാകിസ്താൻ ക്യാപ്റ്റൻ പറഞ്ഞു. ഇന്ത്യൽക് എതിരെ ലോകകപ്പിൽ 7 തവണ കളിച്ച് ഏഴ് തവണയും പരാജയപ്പെട്ട ചരിത്രമാണ് പാകിസ്താന് ഉള്ളത്. 5 തവണ ടി20 ലോകകപ്പിലും പാകിസ്താൻ ഇന്ത്യയോട് പരാജയപ്പെട്ടിട്ടുണ്ട്.