പൊന്നും വില കൊടുത്ത് വാങ്ങിയ ചഹാറിനെ സീസൺ മുഴുവൻ നഷ്ടമായേക്കും, ചെന്നൈയ്ക്ക് വമ്പൻ തിരിച്ചടി

Sports Correspondent

ഐപിഎലിലെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയായി പുതിയ വാര്‍ത്ത. നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ റീഹാബ് നടത്തുകയായിരുന്നു ദീപക് ചഹാറിന് അവിടെ വെച്ച് പുതിയ പരിക്ക് ഏറ്റുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഐപിഎലില്‍ ചെന്നൈയ്ക്കായി ഏതെങ്കിലും ഒരു ഘട്ടത്തിൽ ചഹാര്‍ തിരികെ എത്തുമെന്നായിരുന്നു ചെന്നൈ ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഇപ്പോള്‍ ചെന്നൈയ്ക്ക് നിരാശ നൽകുന്ന വാര്‍ത്തയാണ് ബാംഗ്ലൂരിൽ നിന്ന് എത്തുന്നത്.

താരത്തിനെ സീസൺ പൂര്‍ണ്ണമായും നഷ്ടമായേക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.