സെലെസ്റ്റ്യൽട്രോഫി ടൂർണ്ണമെൻറ് ചാമ്പ്യൻസ് റൗണ്ട് മത്സരങ്ങൾ പതിനൊന്നാം തീയതി ആരംഭിക്കും

Sports Correspondent

കേരള ക്രിക്കറ്റ് അസോസിയേഷൻ എലൈറ്റ് പദവിയിലേക്ക് ഉയർത്തിയ സെലെസ്റ്റ്യൽട്രോഫി ടൂർണ്ണമെൻറ് ചാമ്പ്യൻസ് റൗണ്ട് മത്സരങ്ങൾ പതിനൊന്നാം തീയതി ആരംഭിക്കും. ആദ്യ ഘട്ട സെമി ഫൈനലിസ്റ്റുകൾക്ക് പുറമേ പോയ വർഷത്തെ ചാമ്പ്യന്മാരായ റോയൽ മാസ്റ്റേഴ്സ് സി സി എറണാകുളം, മുത്തൂറ്റ് എറണാകുളം ക്രിക്കറ്റ് ക്ലബ് , ഏജീസ് ഓഫീസ് റിക്രിയേഷൻ ക്ലബ് തിരുവനന്തപുരം , മുത്തൂറ്റ് യമഹ മാസ്റ്റേഴ്സ് ക്രിക്കറ്റ് എന്നിവ രും പെരിന്തൽമണ്ണ ജോളി റോവേഴ്സ് സിസി, പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ,കോഴിക്കോട് ജില്ലാ ക്രിക്കറ്റ് ക്ലബ്ബ് അസോസിയേഷൻ, വയനാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തുടങ്ങിയ ടീമുകളും ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും . സെൻ സേവിയേഴ്സ് കോളേജ് കോളേജ് ,മംഗലപുരം സ്റ്റേഡിയം ,കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക .ഫെബ്രുവരി 16 ന് മത്സരങ്ങൾ അവസാനിക്കും.

ആദ്യ റൗണ്ടില്‍ പ്രതിഭ സിസി വിജയികളായപ്പോള്‍ റണ്ണറപ്പായത് എസ്ബിഐ എ ടീമായിരുന്നു. ലൂസേഴ്സ് ഫൈനലില്‍ ആവേശകരമായ മത്സരത്തില്‍ സ്വാന്റണ്‍സ് സിസി അത്രേയ ഉല്‍ഭവിനെ കീഴടക്കി.

ഗ്രൂപ്പ് എ: മാസ്റ്റേഴ്സ് റോയല്‍ സിസി-എ, ജോളി റോവേഴ്സ് സിസി പെരിന്തല്‍മണ്ണ, സ്വാന്റണ്‍സ്

ഗ്രൂപ്പ് ബി: മുത്തൂറ്റ് ഈസിസി എറണാകുളം, പാലക്കാട് ഡിസിഎ, എസ്ബിഐ എ ടീം

ഗ്രൂപ്പ് സി: മുത്തൂറ്റ് യമഹ മാസ്റ്റേഴ്സ് സിസി, കോഴിക്കോട് ഡിസിഎ, പ്രതിഭ സിസി

ഗ്രൂപ്പ് ബി: ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബ്, വയനാട് ഡിസിഎ, സ്വാന്റണ്‍സ് സിസി