മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ കവാനി ക്ലബിൽ തുടരണം എന്ന ആരാധകരുടെ ആഗ്രഹം സഫലമാകുന്നു. കവാനിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഒരു വർഷത്തെ പുതിയ കരാ ധാരണ ആയതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നോ നാളയോ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കവാനിയെ നിലനിർത്താനായുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞിരുന്നു.
കവാനി ക്ലബ് വിടണം എന്നും ബോക ജൂനിയേഴ്സിൽ പോകും എന്നും കവാനിയുടെ പിതാവ് നേരത്തെ സൂചന നൽകിയിരുന്നു. അന്ന് മുതൽ കവാനിയുടെ യുണൈറ്റഡിലെ ഭാവി ആശങ്കയിൽ ആയിരുന്നു. എന്നാൽ കവാനിയുമായി നടത്തിയ ചർച്ചകൾ വിജയിക്കുക ആയിരുന്നു. ഒരുപാട് കാലമായി നമ്പർ 9 ഇല്ലാതെ കളിക്കുക ആയിരുന്നു യുണൈറ്റഡിന് കവാനിയുടെ വരവ് ഈ സീസണിൽ വലിയ ഗുണമായി. ഇന്നലെ മിലാന് എതിരായ യൂറോപ്പ സെമിയിക് രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുമായി കവാനി തന്റെ മികവ് ഒരിക്കൽ കൂടെ തെളിയിച്ചിരുന്നു. 34കാരനായ താരം കഴിഞ്ഞ സീസൺ അവസാന ഫ്രീ ഏജന്റായാണ് മാഞ്ചസ്റ്ററിലേക്ക് എത്തിയത്. ഈ സീസണിൽ യുണൈറ്റഡിനു വേണ്ടി ഇതുവരെ 12 ഗോളുകൾ കവാനി നേടിയിട്ടുണ്ട്