പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആവേശ പോരിൽ ആഴ്സ്ണലിന് വിജയം. കാർഡിഫ് സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന പോരിൽ രണ്ട് തവണ പൊരുതി സമനില പിടിച്ച ശേഷമാണ് കർഡിഫ് തോൽവി വഴങ്ങിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ വിജയം. 11ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഡിഫൻഡർ മുസ്താഫിയാണ് ആഴ്സണലിനെ ആദ്യം മുന്നിൽ എത്തിച്ചത്.
ആ ഗോളിന് ശേഷം ആഴ്സണൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു എങ്കിലും പതിയെ കാർഡിഫ് കളിയിലേക്ക് തിരിച്ചുവന്നു. 45ആം മിനുട്ടിൽ കമാരസയിലൂടെ കാർഡിഫ് സമനില കണ്ടെത്തി. രണ്ടാം പകുതിയിൽ ഒബാമയങ്ങാണ് ആഴ്സണലിന് ലീഡ് തിരികെ നൽകിയത്. ആ ഗോളിലും കാർഡിഫ് തകർന്നില്ല. 8 മിനുട്ടുക്കകം വാർഡിന്റെ ഒരു ഗംഭീര ഹെഡർ ചെക്കിനെ കീഴടക്കി ആഴ്സണലിന്റെ വലയിൽ വീണു. സ്കോർ 2-2.
മത്സരം സമനിലയിലാക്കാൻ ആഴ്സണലും ഒരുക്കമല്ലായിരുന്നു. ലകാസെറ്റയുടെ ഒരു ഗംഭീര ഫിനിഷ് 81ആം മിനുട്ടിൽ ആഴ്സണൽ ആഗ്രഹിച്ച മൂന്ന് പോയന്റുകൾ നൽകി. നാല് മത്സരങ്ങൾ കഴിഞ്ഞപ്പോഴും ഒരു ജയം ഇല്ലാതെ ഇരിക്കുകയാണ് കാർഡിഫ് സിറ്റി.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



