ഒളിമ്പിക്സ് ഫുട്ബോൾ സ്വർണ്ണം കാനഡ സ്വന്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒളിമ്പിക്സ് വനിതാ ഫുട്ബോൾ സ്വർണ്ണം കാനഡ സ്വന്തമാക്കി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ സ്വീഡനെ പരാജയപ്പെടുത്തിയാണ് കാനഡ സ്വർണ്ണം സ്വന്തമാക്കിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലായിരുന്നു കാനഡയുടെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. തുടക്കത്തിൽ ബ്ലാക്സ്റ്റിനിയസാണ് സ്വീഡന് ലീഡ് നൽകിയത്. താരത്തിന്റെ ടൂർണമെന്റിലെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്.

ഒരു പെനാൾട്ടിയിലൂടെയാണ് കാനഡ തിരിച്ചടിച്ചത്. സിംഗ്ലയറിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ജെസ്സി ഫ്ലമിങ് ആണ് വലയിൽ എത്തിച്ചത്. ഈ ഗോളിന് ശേഷം കളിയിൽ മികച്ചു നിന്നത് കാനഡ ആയിരുന്നു. എന്നാൽ കാനഡയ്ക്ക് വിജയ ഗോൾ നേടാൻ ആയില്ല. അവസാനം എക്സ്ട്രാ ടൈമും കഴിഞ്ഞു കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിൽ 3-2നാണ് കാനഡ വിജയിച്ചത്. അവസാനം എടുത്ത മൂന്ന് പെനാൾട്ടിയും ലക്ഷ്യത്തിൽ എത്തിക്കാൻ ആവാതിരുന്നത് സ്വീഡന് തിരിച്ചടിയായി. നേരത്തെ ഓസ്ട്രേലിയയെ തോൽപ്പിച്ച് അമേരിക്ക വെങ്കല മെഡൽ നേടിയിരുന്നു