ജിങ്കനെ വളർത്തിയ അക്കാദമിയിൽ നിന്ന് 9 താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് വാങ്ങി!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ഒരു അക്കാദമിയിലെ പ്രമുഖ താരങ്ങളെ എല്ലാം ഒപ്പം വാങ്ങിയിരിക്കുകയാണ്. പേരുകേട്ട അക്കാദമിയായ ചണ്ഡിഗഡ് അക്കാദമിയിലെ താരങ്ങൾക്ക് ആണ് ഐ എസ് എൽ ക്ലബിൽ കളിക്കുക എന്ന സ്വപ്നം സത്യമാകുന്നത്. അക്കാദമിയിലെ 9 അണ്ടർ 17 താരങ്ങളെ ആണ് കേരള ബ്ലാസ്റ്റേഴ്സ് വാങ്ങിയിരിക്കുന്നത്. അഞ്ചു വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ഈ അക്കാദമി താരങ്ങളെ വാങ്ങിയിരിക്കുന്നത്.

ട്രയൽസിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകരുടെ വിശ്വാസം നേടിയ 9 താരങ്ങളും രാജ്യത്തിന്റെ ഭാവി താരങ്ങളായി വാഴ്ത്തപ്പെടുന്നവരാണ്. ഡിഫൻഡർമാരായ പവൻ കുമാർ, അമൻജോത് സിങ്, മധ്യനിരതാരങ്ങളായ നബീൽ, ബെക്കാം സിങ്, ലൊവപ്രീത്, ഗോവിന്ദ് ദാസ്, ഫർവേഡായ നപോളിയൻ, ഷബി ഖാൻ, ഗോൾകീപ്പറായ ശിവ് ചൗധരി എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ സന്ദേശ് ജിങ്കൻ, ഇന്ത്യക്ക് വേണ്ടി അണ്ടർ 17 ലോകകപ്പിൽ ഗോൾ നേടിയ ജീക്സൺ സിംഗ് തുടങ്ങി പ്രമുഖ താരങ്ങളെ ഒക്കെ വളർത്തി കൊണ്ടു വന്ന അക്കാദമിയാണ് ഇത്. ജീക്സണും ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് താരരമാണ്. ഇതുവരെ 53 ദേശീയ താരങ്ങളെ ചണ്ഡിഗഡ് അക്കാദമി സംഭാവന ചെയ്തിട്ടുണ്ട്.