കൊൽക്കത്ത ഫുട്ബോൾ ലീഗ് നാളെ മുതൽ, മലയാളി സാന്നിദ്ധ്യം ഇത്തവണയും

Newsroom

കൊൽക്കത്ത ഫുട്ബോൾ ലീഗിന്റെ പുതിയ സീസൺ നാളെ ആരംഭിക്കും. ഇത്തവണയും കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിരവധി മലയാളി താരങ്ങളുണ്ട്. കഴിഞ്ഞ തവണ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനൊപ്പം വി പി സുഹൈർ, മിർഷാദ്, ജോബി ജസ്റ്റിൻ എന്നീ മലയാളി താരങ്ങൾ ഉണ്ടായിരുന്നു‌. ഇത്തവണ കൊൽക്കത്ത ഫുട്ബോൾ ലീഗ് എ ഡിവിഷനിൽ മാത്രമായി 8 താരങ്ങളാണ് ഉള്ളത്. സി എഫ് എൽ ബി ലീഗിലും നാലു മലയാളി താരങ്ങളുണ്ട്.

ഐലീഗിൽ ഈസ്റ്റ് ബംഗാളിന്റെ ഒന്നാം ഗോൾകീപ്പർ ആയിരുന്ന ഉബൈദ് സി കെ, മുൻ സന്തോഷ് ട്രോഫി താരമായ ജോബി ജസ്റ്റിൻ, കാസർഗോഡ് സ്വദേശിയായ ഗോൾകീപ്പർ മിർഷാദ് എന്നിവർ ഈസ്റ്റ് ബംഗാളിന്റെ നിരയിൽ മലയാളികളായി ഇത്തവണ ഉണ്ട്. മോഹൻ ബഗാനിലെ ഒരേയൊരു മലയാളി സാന്നിദ്ധ്യം ഇത്തവണ ബ്രിട്ടോ ആണ്. തിരുവനന്തപുരം സ്വദേശിയായ ബ്രിറ്റോ അവസാന സീസണിൽ ചർച്ചിൽ ബ്രദേഴ്സിനായി ഐ ലീഗ് കളിച്ചിരുന്നു.


കൊൽക്കത്ത ഫുട്ബോൾ ലീഗ് എയിലെ മലയാളികൾ:

ഈസ്റ്റ് ബംഗാൾ:

ഉബൈദ് സി കെ
മിർഷാദ്
ജോബി ജസ്റ്റിൻ

മോഹൻ ബഗാൻ:

ബ്രിറ്റോ


മൊഹമ്മദൻസ്:

രാഹുൽ കെ പി
ഷാനിദ് വാളൻ

പതചക്ര:

ഉനൈസ്
സാഗർ

കൊൽക്കത്ത പ്രീമിയർ ലീഗ് ബി:

യുണൈറ്റഡ് സ്പോർട്സ്:

ഷിഹാദ്
ഷഹീദ്
അൻഷിദ്
ഷാജി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial