ലാ ലിഗയെ അട്ടിമറിച്ച് ബുണ്ടസ് ലീഗ, ചരിത്രമായി ബൊറൂസിയ ഡോർട്ട്മുണ്ട്

Jyotish

ബുണ്ടസ് ലീഗ ക്ലബ്ബുകളുടെ ചരിത്രത്തിലെ ലാ ലീഗയ്ക്കെതിരായ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാണ് അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബൊറൂസിയ ഡോർട്ട്മുണ്ട് നേടിയത്. ഡിയാഗോ സിമിയോണിയുടെ ടീമിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ഇരട്ടഗോളുമായി ഗുറെറോയും ഓരോ ഗോളുകളുമായി സാഞ്ചോയും വിറ്റ്‌സലും സിമിയോണിയുടെ ഡിഫൻസിന് പേരുകേട്ട ടീമിനെ കീറിമുറിച്ചു.

ഇതിനു മുൻപ് മാലൊർകയെ ഷാൽകെയും ബാഴ്‌സലോണയെ ബയേൺ മ്യൂണിക്കും ഈ മാർജിനിൽ പരാജയപ്പെടുത്തിയിരുന്നു. 2001 ലാണ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ബുണ്ടസ് ലീഗ ക്ലബായ ഷാൽകെ മേലോർക്കയെ പരാജയപ്പെടുത്തിയത്. 2013 ലാണ് യപ്പ് ഹൈങ്കിസിന്റെ ബയേൺ മ്യൂണിക്ക് ബാഴ്‌സലോണയെ അവരുടെ യൂറോപ്പിലെ ചരിത്രത്തിലെ ഏറ്റവും മോശം പരാജയത്തിലേക്ക് നയിച്ചത്. ലയണൽ മെസിയടങ്ങുന്ന ബാഴ്‌സലോണ നിഷ്പ്രഭരായ മത്സരത്തിൽ ഇരട്ട ഗോളുകളുമായി മുള്ളർ തിളങ്ങിയപ്പോൾ മരിയോ ഗോമസും അർജൻ റോബനും ഗോളടിച്ചു.