ബയേണിന് വീണ്ടും ജയം, പൊരുതി തോറ്റ് ഷാൽകെ

Jyotish

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് വീണ്ടും ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഷാൽകെയെ ബവേറിയന്മാർ പരാജയപ്പെടുത്തിയത്. ബയേണിന് വേണ്ടി തോമസ് മുള്ളറും ലെവൻഡോസ്‌കിയും ഗോളടിച്ചപ്പോൾ ഷാൽകെയുടെ ഗോൾ നേടിയത് റോയൽ ബ്ലൂസിന്റെ അർജന്റീനിയൻ താരം ഡി സാന്റോയാണ്.

യപ്പ് ഹൈങ്കിസ് കൂടെ ഇല്ലാതെ ഇറങ്ങിയ ബയേൺ മ്യൂണിക്കിന് കടുത്ത മത്സരമാണ് ഷാൽകെയിൽ നിന്നും നേരിടേണ്ടി വന്നത്. ഇത്രയ്ക്ക് ഫിസിക്കൽ ആയ മത്സരം ബുണ്ടസ് ലീഗയിൽ ബയേണിന് നേരിടേണ്ടി വന്നിട്ടില്ല. ഒരു പോലെ പ്രതിരോധിക്കാനും ആക്രമിക്കാനും ഷാൽകെ ശ്രമിച്ചപ്പോൾ ഫുട്ബോൾ ആരാധകർക്ക് ലഭിച്ചത് മികച്ചോരു മത്സരമാണ്.

തോമസ് മുള്ളറിന്റെ വെടിച്ചില്ലു ഷോട്ട് ഷാൽകെ കീപ്പർ ഫർമാൻ തട്ടി അകറ്റി എങ്കിലും ലെവൻഡോസ്‌കി അത് ഗോളാക്കി മാറ്റി. ആറാം മിനുട്ടിൽ ലെവൻഡോസ്‌കിയുടെ ഗോളിന് 29 ആം മിനുട്ടിൽ ഡി സാന്റോയിലൂടെ ഷാൽകെ സമനില പിടിച്ചു. എന്നാൽ ആദ്യ പകുതിക്ക് മുൻപേ റോബന്റെ പാസ്സിലൂടെ ലഭിച്ച പന്ത് അതി ദുഷ്കരമായ അങ്കിളിലൂടെ തോമസ് മുള്ളർ വലയിലേക്ക് അടിച്ചു കയറ്റി. പിന്നീട ഇരു ടീമുകളും ഒട്ടേറെ അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial