നാല് ഗോളുകളുമായി അഗ്യൂറോ, ലെസ്റ്ററിന് ഇത്തിഹാദിൽ വമ്പൻ തോൽവി

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

സെർജിയോ അഗ്യൂറോയുടെ 4 ഗോളുകളുടെ പിൻബലത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ലെസ്റ്ററിനെതിരെ കൂറ്റൻ ജയം. 5-1 നാണ് പെപ്പിന്റെ ടീം ഫോക്‌സസിനെ മറികടന്നത്. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം പകുതിയിൽ അഗ്യൂറോ നേടിയ 4 ഗോളുകളാണ് സിറ്റിക്ക് ജയം ഒരുക്കിയത്. ജയത്തോടെ 72 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനക്കാരായ യുനൈറ്റഡിനെക്കാൾ 16 പോയിന്റ് മുന്നിലാണ്.

മൂന്നാം മിനുട്ടിൽ തന്നെ സിറ്റി സ്വന്തം മൈതാനത്തു ലീഡ് നേടിയപ്പോൾ തന്നെ ലെസ്റ്ററിന്റെ വിധി എന്താകുമെന്ന്‌ ചിത്രം തെളിഞ്ഞതാണ്. ഡുബ്രെയ്‌നയുടെ പാസ്സിൽ സ്റെർലിംഗാണ്‌ ഗോൾ നേടിയത്. പിന്നീടും സിറ്റി ആക്രമണം തുടർന്നപ്പോൾ ലെസ്റ്ററിന് കാര്യമായി ഒന്നും ചെയാനായില്ല. പക്ഷെ 24 ആം മിനുട്ടിൽ ഒറ്റാമെന്റിയുടെ പിഴവ് മുതലാക്കി വാർഡി ലെസ്റ്ററിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ ഫോർമേഷനിൽ മാറ്റം വരുത്തിയ ലെസ്റ്റർ പരിശീലകന് കനത്ത വിലയാണ് നല്കേണ്ടി വന്നത്. രണ്ടാം പകുതിയിൽ അഡ്രിയാൻ സിൽവയെ പിൻവലിച്ച പ്യുവൽ ഡാനി സിംപ്സനെ ഇറക്കിയതോടെ ലെസ്റ്റർ പ്രതിരോധത്തിന്റെ താളം തെറ്റി. 48,53,77 മിനുട്ടുകളിൽ ലെസ്റ്റർ വല ചലിപ്പിച്ച അഗ്യൂറോ ഹാട്രിക് നേടി സിറ്റിയുടെ ജയം ഉറപ്പിച്ചു. പിന്നീട് 90 ആം മിനുട്ടിൽ ഫിൽ ഫോടന്റെ പാസ്സ് ഗോളാക്കി അഗ്യൂറോ ഗോൾ നേട്ടം നാൽക്കി. സിറ്റിയുടെ ആദ്യ 3 ഗോളിനും വഴി ഒരുക്കിയ കെവിൻ ഡു ബ്രെയ്‌നയുടെ പ്രകടനവും മത്സരത്തിൽ സിറ്റിക്ക് നിർണായക ആധിപത്യം നൽകി. ഏറെ നാളുകൾക്ക് ശേഷം റിയാദ് മഹ്‌റസ് അവസാന 30 മിനുറ്റ് കളിച്ചെങ്കിലും ലെസ്റ്ററിനായി കാര്യമായി ഒന്നും ചെയ്യാനായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial