സ്റ്റട്ട്ഗാർട്ടിനെ വീഴ്ത്തി ലെപ്‌സിഗ്

Jyotish

ബുണ്ടസ് ലീഗയിൽ ആർ ബി ലിപ്‌സിഗിന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലെപ്‌സിഗ് സ്റ്റട്ട്ഗാർട്ടിനെ പരാജയപ്പെടുത്തിയത്. യൂസഫ് പോൾസണിന്റെ ഇരട്ട ഗോളുകളാണ് സ്റ്റട്ട്ഗാർട്ടിന്റെ നടുവൊടിച്ചത്. പോൾസണിനു പുറമെ മാഴ്സെൽ സാബിത്സ്‌റും ലെപ്‌സിഗിനായി ഗോളടിച്ചു. അതെ സമയം സ്റ്റട്ട്ഗാർട്ടിന്റെ ആശ്വാസ ഗോൾ നേടിയത് സ്റ്റീവൻ സൂബറാണ്.

ലീഗയിലെ മികച്ച ഡിഫെൻസിവ് സൈഡായ സ്റ്റട്ട്ഗാർട്ടിനെ അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരാക്കിയാണ് ലെപ്‌സിഗ് ആധികാരികമായ ജയം നേടിയത്. ഇന്നത്തെ ജയത്തോടെയോ കൂടി ബുണ്ടസ് ലീഗയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ലെപ്‌സിഗ്. അതെ സമയം പതിനാറാം സ്ഥാനത്താണ് റെലെഗേഷൻ ഭീഷണി നേരിടുന്ന സ്റ്റട്ട്ഗാർട്ട്.