മറ്റൊരു മത്സരം, പുതിയൊരു നാഴികക്കല്ലുമായി മെസ്സി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

റെക്കോർഡുകൾ മെസ്സിക്ക് പുത്തരിയല്ല. ഇന്നലെ റയൽ വയ്യഡോളിഡിനെതിരെ പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തിയ മെസ്സി പുതിയ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഇന്നലെ മെസ്സി സീസണിലെ 30മത്തെ ഗോളായിരുന്നു നേടിയത്. തുടർച്ചയായ പതിനൊന്നാമത്തെ സീസണിലാണ് മെസ്സി 30 ഗോളെന്ന നേട്ടം കുറിക്കുന്നത്. യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ഈ സീസണിൽ 30 ഗോളുകൾ നേടുന്ന ആദ്യം താരം കൂടിയാണ് മെസ്സി.

ലീഗിൽ ഇതുവരെ 22 മത്സരങ്ങൾ കളിച്ച മെസ്സി 22 ഗോളുകളും നേടിയിട്ടുണ്ട്. ഇന്നലെ രണ്ടാമത്തെ ഗോൾ നേടാനുള്ള അവസരം മെസ്സിക്ക് ലഭിച്ചെങ്കിലും മെസ്സി പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ 45 ഗോളുകൾ നേടിയ മെസ്സി അത് ഈ വർഷം മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മെസ്സി ഒരു സീസണിൽ ഏറ്റവും കൂടുതൽ നേടിയയത് 2011/ 12 സീസണിൽ ആണ്. അന്ന് 73 ഗോളുകളാണ് ആ സീസണിൽ മെസ്സി നേടിയത്.