ഗോകുലം എഫ് സി തങ്ങളുടെ അഞ്ചാം വിദേശ താരത്തെ കൂടെ സ്വന്തമാക്കാൻ അടുത്തിരിക്കുകയാണ്. അറ്റാകിങ്ങ് മിഡ്ഫീൽഡറായ തിയാഗോ ഒലിവേര ഫെർണാണ്ടസ് ആണ് ഗോകുലവുമായി കരാർ ഒപ്പിടുന്നതിന് അടുത്തിരിക്കുന്നത്. തിമോർ ലെസ്റ്റെ രാജ്യക്കാരനായ താരം ബ്രസീലിൽ ജനിച്ച് വളർന്ന താരമാണ്. 26കാരനായ തിയാഗോ ഇന്തോനേഷ്യൻ ക്ലബായ പെരിസ്പുര ജയപുരയുടെ കളിക്കാരനായിരുന്നു.
മുമ്പ് മോണ്ടെ അസൂലുനായും കളിച്ചിട്ടുണ്ട്. തിയാഗോ കൂടെ എത്തിയാൽ ക്ലബിൽ അഞ്ച് വിദേശ താരങ്ങളാകും. ഐലീഗിന് ആവശ്യമായ ആറ് വിദേശ താരങ്ങളിൽ ഇനി ഒരു താരത്തെയേ ഗോകുലത്തിന് സ്വന്തമാക്കേണ്ടതുള്ളൂ. കഴിഞ്ഞ സീസണിൽ ഒപ്പം ഉണ്ടായിരുന്ന മുസ മുഡ്ഡെ, മുൻ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജർമ്മൻ, വിങ്ബാക്ക് കൊഷ്നേവ്, ഡിഫൻഡർ ഫാബ്രിസിയോ എന്നിവരെയും ഗോകുലം സ്വന്തമാക്കിയിട്ടുണ്ട്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial