കോപ അമേരിക്കയിൽ കളിക്കും എന്ന് ഉറപ്പ് പറഞ്ഞ ബ്രസീൽ ടീം ടൂർണമെന്റിനായുള്ള സ്ക്വാഡ് ടിറ്റെ പ്രഖ്യാപിച്ചു. 24 അംഗ ടീമാണ് ടിറ്റെ പ്രഖ്യാപിച്ചത്. അവസാന രണ്ടു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കും ഇറങ്ങിയ ടീമിൽ നിന്ന് വലിയ മാറ്റമില്ലാത്ത ടീമാണ് ടിറ്റെ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ റോഡ്രിഗോ ഇല്ലാത്തത് മാത്രമാണ് മാറ്റം.
വെറ്ററൻ താരങ്ങളായ തിയാഗോ സിൽവ, ഡാനി ആൽവേസ് എന്നിവർ ടീമിൽ ഉണ്ട്. നെയ്മർ, ഫർമീനോ, വിനീഷ്യസ്, റിച്ചാർലിസൺ എന്നിവർ അടങ്ങിയതാണ് ബ്രസീലിന്റെ അറ്റാക്കിംഗ് നിര.മധ്യനിരയിൽ ലിവർപൂളിന്റെ ഫബിനോ, റയലിന്റെ കസമേറോ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രെഡ് എന്നിവരൊക്കെ ഉണ്ട്. അലിസൺ, എഡേഴ്സൺ എന്നീ പ്രമുഖ ഗോൾ കീപ്പർമാരും ടീമിനെ ശക്തമാക്കുന്നു.
ജൂൺ 13ന് രാത്രി വെനിസ്വേലക്ക് എതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.കൊളംബിയ, ഇക്വഡോർ, പെറു എന്നിവരും ബ്രസീലിന്റെ ഗ്രൂപ്പിലുണ്ട്.
Squad
ഗോൾകീപ്പർ;
Alisson – Liverpool (ING)
Ederson – Manchester City (ING)
Weverton – Palmeiras
ഡിഫൻസ്;
Alex Sandro – Juventus (ITA)
Danilo – Juventus (ITA)
Emerson – Barcelona (ESP)
Renan Lodi – Atlético de Madrid (ESP)
Éder Militão – Real Madrid (ESP)
Felipe – Atlético de Madrid (ESP)
Marquinhos – Paris Saint-Germain (FRA)
Thiago Silva – Chelsea (ING)
മിഡ്ഫീൽഡ്;
Casemiro – Real Madrid (ESP)
Douglas Luiz – Aston Villa (ING)
Everton Ribeiro – Flamengo
Fabinho – Liverpool (ING)
Fred – Manchester United (ING)
Lucas Paquetá – Lyon (FRA)
ഫോർവേഡ്സ്;
Everton – Benfica (POR)
Gabriel Barbosa – Flamengo
Gabriel Jesus – Manchester City (ING)
Neymar Jr. – Paris Saint-Germain (FRA)
Richarlison – Everton (ING)
Roberto Firmino – Liverpool (ING)
Vini Jr – Real Madrid (ESP)